കോഴിക്കോട് - കുറ്റ്യാടി - മാനന്തവാടി - മൈസൂർ റോഡ് ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി 45 മീറ്ററിലുള്ള ദേശിയ പാത വരുന്നു. ബന്ദിപ്പൂർ വനത്തിലൂടെയുള്ള രാത്രി നിരോധനം മറികിടക്കാനാണ് കോഴിക്കോട് - മാനന്തവാടി - മൈസൂർ ഭാരത് മാല പദ്ധതി വരുന്നത്.
നിലവിൽ മൈസൂർ - മാനന്തവാടി - കോഴിക്കോട് റൂട്ടിൽ രാത്രിയിൽ വാഹനങ്ങൾ പോകുന്ന തോൽപ്പെട്ടി, കുട്ട വഴി തന്നെയാണ് പുതിയ 45 മീറ്റർ പാത വരുന്നത്, റിസർവ് വനമേഖല പൂർണ്ണമായും ഒഴിവാക്കി വരുന്ന പാത വേഗത്തിൽ പൂർത്തിയാവും എന്നാണ് കരുതുന്നത്.
ഭാരത് മാല പദ്ധതിയിൽ ആണ് ഈ പദ്ധതി വരുന്നത്, സ്ഥലം ഏറ്റെടുക്കുന്നതിൻ്റെ 25 ശതമാനം കേരള സർക്കാരും 75 ശതമാനം കേന്ദ്ര സർക്കാരും നല്കും , റോഡ് നിർമ്മാണം പൂണ്ണമായും കേന്ദ്ര സർക്കാർ പൂർത്തിയാക്കും.
പേരാമ്പ്ര, കുറ്റ്യാടി , മാനന്തവാടി എന്നിവിടങ്ങളിൽ ബൈപാസുകൾ വരും. 97 കിലോമീറ്റർ ദൂരം വരുന്ന കോഴിക്കോട് - മാനന്തവാടി 45 മീറ്റർ പാത ആകുന്നതോടെ ഒന്നര മണിക്കൂർ കൊണ്ടും 104 കിലോമീറ്റർ ദൂരം വരുന്ന മാനന്തവാടി - മൈസൂർ 45 മീറ്റർ പാത ആകുന്നതോടെ ഒന്നേകാൽ മണിക്കൂർ കൊണ്ടും എത്തിച്ചേരാം എന്നാണ് കരുതപ്പെടുന്നത്.
നിലവിൽ 4 വരിയായുള്ള മൈസൂർ - ബാംഗ്ലൂർ റോഡ് 7,400 കോടി രൂപ ചിലവിൽ 6 വരിയാക്കുന്ന പ്രവർത്തി വരെ വേഗത്തിൽ പുരോഗമിക്കുകയാണ്. അടുത്ത വർഷം ഫെബ്രുവരിയിൽ ( February 2022 ) നിർമാണം പൂർത്തിയാകുന്നതോടെ ഒന്നര മണിക്കൂർ മതിയാവും ബാംഗ്ലൂർ മൈസൂർ ദൂരം സഞ്ചരിക്കാൻ , നിലവിൽ മൂന്ന് മണിക്കൂർ എടുക്കും. ട്രാഫിക് കൂടുതൽ ഉള്ള സമയങ്ങളിൽ അഞ്ചും ആറും മണിക്കൂർ എടുക്കാറുണ്ട്.
ഈ പാതകൾ പൂർണ്ണമായും പൂർത്തിയാകുന്നതോടെ കോഴിക്കോട് നിന്നും ഒന്നര മണിക്കൂർ കൊണ്ട് മാനന്തവാടിയിലും മൂന്ന് മണിക്കൂർ കൊണ്ട് മൈസൂരിലും നാലര മണിക്കൂർ കൊണ്ട് ബാംഗ്ലൂരിലും എന്തിച്ചേരാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഈ പാത പൂളാടിക്കുന്നിൽ വെച്ച് കോഴിക്കോട് ബൈപാസിനെ ( NH 66 ) ക്രോസ് ചെയ്യത് പാവങ്ങാട് - വെസ്റ്റ്ഹിൽ വഴി മാനാഞ്ചിറയിൽ അവസാനിക്കും. പൂളാടിക്കുന്നിൽ നിന്നും കോഴിക്കോട് ബൈപാസ് വഴി നിർദ്ദിഷ്ട പന്തീരാങ്കാവ് ( Kozhikode Bypass ) - മഞ്ചേരി - പാലക്കാട് ബൈപാസിലേക്കും ,
ആറു വരിയാക്കി നിർമ്മിക്കാൻ ടെൻണ്ടർ ആയ കോഴിക്കോട് ബൈപാസ് - രാമനാട്ടുകര - കോട്ടക്കൽ - പൊന്നാനി വഴി കൊച്ചിലേക്കും കണറ്റിവിറ്റി ലഭിക്കും.
അതുപോലെ തന്നെ മൈസൂർ - കോഴിക്കോട് ഭാരത് മാല പാതക്ക് നിർദ്ദിഷ്ട മലാപ്പറമ്പ് - നടക്കാവ് - ബീച്ച് - ബേപ്പൂർ പോർട്ട് 4 പാതയായിട്ടും നിർദ്ദിഷ്ട പന്തീരങ്കാവ് - ചെറുവണ്ണൂർ - ബേപ്പൂർ പോർട്ട് 4 വരി പാതയായിട്ടും കണറ്റിവിറ്റി ലഭിക്കുന്നതോടൊപ്പം ബേപ്പൂർ പോർട്ട് വികസനവും നടന്നാൽ മെട്രോ നഗരമായ ബാംഗ്ലൂരിന് ഏറ്റവും ഏളുപ്പത്തിൽ ഉപയോഗിക്കാവുന്ന പോർട്ടാവും ബേപ്പൂർ.
വർഷങ്ങൾക്ക് മുൻപ് പൂർത്തിയായ ബോംബേ - പൂന Expressway ആണ് ഈ വാർത്തക്കൊപ്പം കൊടുത്തിരിക്കുന്ന ഫോട്ടോ.
Content Highlights : Mysore - Mananthavady - Perambra - Kozhikode road get facelifts with Bharatmala project. Calicut - Wayanad - Mysore - Bengaluru Expressway .
![]() |
Mumbai - Pune Expressway. |
1 Comments
കോഴിക്കോട് ഉള്ള്യേരി പേരാമ്പ്ര കുറ്റ്യാടി മാനന്തവാടി റൂട്ട് വലിയ പട്ടങ്ങളുടേയും ജനവാസ കേന്ദങ്ങളിലൂടേയുമാണ് കടന്നു പോകുന്നത് ഈ റൂട്ടിലെ അത്തോളി ഉള്ള്യേരി നടുവണ്ണൂർ പേരാമ്പ്ര കുറ്റ്യാടി തുടങ്ങിയ പട്ടങ്ങളിൽ ബൈപാസ് റോഡ് നിർമ്മിക്കാൻ വലിയ സാന്പത്തിക ചെലവ് വരും ഉയർന്ന ജനസാന്രതയും ഉയർന്ന ഭൂമിവിലയും തന്നെ കാരണം
ReplyDeleteഅതിനാല്‍ ഈ രൂട്ടിനു ബദലായി കോഴിക്കോട് പേരാമ്പ്ര കുറ്റ്യാടി റോഡിനും കോഴിക്കോട് ബാലുശ്ശേരി റോഡിനും മദ്ധ്യേ ഭാഗങ്ങളിലൂടേ മാളിക്കടവ് മൂരിക്കര റോഡ് ബദീരൂർ എടക്കര ചീകിലോട് കൊക്കല്ലൂർ ത്രിക്കുടശേരി ചെന്പ്ര ചക്കീട്ടപാറ പെരുമ്പാവൂര്‍ പൂഴിത്തോട് വഴി വയനാട് ജില്ലയിലെ പടിഞ്ഞാറെ തറ യിലേക്ക് റോഡ് നിർമിക്കുകയാണെന്കിൽ വലിയ പട്ടണങ്ങളോ ജനവാസ കേന്ദ്രങ്ങളെ ഇല്ല പ്രദേശങ്ങളിലൂടെ ഗ്രീന്‍ ഫീല്‍ഡ് ദേശീയ പാത നിർമിക്കാം. ഈ റൂട്ടില് കക്കോടി പഞ്ചായത്തിലെ കോഴിക്കോട് കോർപരേഷനോട് ചേൽന്ന ഭാഗങ്ങളിൽ മാത്രമേ അൽപം ജനസാന്ദ്രത ഉള്ളൂ ഈ റൂട്ടിലെ കക്കോടി പഞചായത്തീനേയും തലക്കളത്തുർ പഞ്ചായത്ത് നേയും ബന്ധിപ്പിച്ചു അകലാപുഴയിൽ 250_300 മീറ്റര്‍ നീളമുള്ള ഒരു പാലം വേണ്ടി വരും കൂടാതെ പൂഴിത്തോട് നും വയനാട് ജില്ലയിലെ പടിഞ്ഞാറെ തുറക്കും ഇടയില്‍ വനഭൂമിയിലൂടേ ഒരു എലീവേററഡ് പാത (elevated highway) യും വേണ്ടി വരും ഇത് രണ്ടും ഒഴിച്ചു നിർത്തിയാൽ ജനവാസം കുറഞ്ഞ ഭൂമിവില കുറഞ്ഞ പ്രദേശങ്ങളില്‍ കൂടി കോഴിക്കോട് കുറ്റ്യാടി രൂട്ടിനേക്കാൽ 25 കിലോമീറ്റര്‍ കുറഞ്ഞ ദൂരത്തില്‍ ഒരു ഒരു ദേശീയ പാത നിർമ്മിക്കാൻ കഴിയും.
9895405190,/9539405190,/9020405190,/9497745190,