Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് - അബുദാബി റൂട്ടിൽ പുതിയൊരു എയർലൈൻ കൂടി സർവീസ് തുടങ്ങി. | Air Arabia Abu Dhabi | Kozhikode | CCJ | Calicut |

Photo : Twitter/airarabiaabudhabi


കോഴിക്കോടേക്ക് പുതിയൊരു എയർലൈൻ കൂടി സർവീസ് തുടങ്ങി, അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന എയർ അറേബ്യ അബുദാബി ( Air Arabia Abu Dhabi ) എന്ന വിമാന കമ്പനിയാണ് കോഴിക്കോട് നിന്നും അബുദാബിയിലേക്ക് സർവീസ് നടത്തുന്നത്.

അതേസമയം എത്തിഹാദ് എയർവെയ്സ് കോഴിക്കോട് നിന്നുള്ള സർവീസുകൾ എല്ലാം നിർത്തലാക്കി പകരം ബഡ്ജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി ആയിരിക്കും കോഴിക്കോട് - അബുദാബി റൂട്ടിൽ സർവീസ് നടത്തുക. 

Etihad Airways , Air Arabia എന്നീ വിമാനകമ്പനികൾ ചേർന്ന് രൂപംകൊണ്ടതാണ് പുതിയ വിമാന കമ്പനി Air Arabia Abu Dhabi.  ടിക്കറ്റ് ബുക്കിംഗ് ആപ്പ് വഴിയും Air Arabia വെബ്സൈറ്റ് വഴിയും അംഗീകൃത ട്രാവൽ ഏജൻസി വഴിയും ചെയ്യാവുന്നതാണ്.  

സമയക്രമം. 

Kozhikode ( 05:25 AM ) - Abu Dhabi ( 08: 10 AM ) 

Abu Dhabi ( 11:30 PM )  - Kozhikode ( 04: 45 AM ) 

എത്തിഹാദ് എയർവേസുമായി ഉടനെ തന്നെ കോഡ് ഷെയർ നിലവിൽവരുന്നതോടെ  കോഴിക്കോട് നിന്ന് എയർ അറേബ്യ അബുദാബി വഴി അബുദാബിയിൽ എത്തുകയും അവിടെനിന്ന് എത്തിഹാദ് എയർവെയ്സ് / എയർ അറേബ്യ അബുദാബി വഴി ലോകത്തിൻറെ പല ഭാഗങ്ങളിലേക്കും തിരിച്ചു  കോഴിക്കോട്ടേക്കും യാത്ര ചെയ്യാവുന്നതാണ്. 

എമിറേറ്റ്സ് എയർലൈന്റെ ( Emirate ) ബഡ്ജറ്റ് എയർലൈനായ ഫ്ലൈ ദുബായ് ( Fly Dubai ) പോലെ എയർ അറേബ്യ അബുദാബി ( Air Arabia Abu Dbabi ) എത്തിഹാദ് എയർവെയ്സിന്റെ ( Etihad Airways ) ബഡ്ജറ്റ് എയർലൈനാണ്.

നിലവിൽ എയർ അറേബ്യ കോഴിക്കോട് നിന്ന് ഷാർജയിലേക്ക് സർവീസ് നടത്തുന്നുണ്ട്.

Qries
കോഴിക്കോട് - സിംഗപ്പൂർ - കോഴിക്കോട് സർവീസിന് മികച്ച പ്രതികരണം. Calicut - Singapore Service...കൂടുതൽ വായിക്കാം

Content Highlights : Air Arabia Abu Dhabi started daily service in Kozhikode - Abu Dhabi - Kozhikode sector . Soon Etihad and Air Arabia Abu Dhabi get code share with Calicut International Airport . 

Post a Comment

1 Comments

  1. കോഴിക്കോട് (കരിപ്പൂർ) നിന്ന് മധൂര തൂത്തുക്കുടി പുതുച്ചേരി വെല്ലൂർ തിരുപ്പതി തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ചെറിയ വിമാനങ്ങൾ ഉപയോഗിച്ച് ഫീഡർ വിമാന സർവീസ് ആരംഭിക്കേണ്ടതുണ്ട്

    ReplyDelete