Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് - സിംഗപ്പൂർ - കോഴിക്കോട് സർവീസിന് മികച്ച പ്രതികരണം | Kozhikode - Singapore - Kozhikode Service | Calicut International Airport | CCJ |

വർഷങ്ങളായുള്ള ഒരു ആവശ്യമായ കോഴിക്കോട് -  സിംഗപ്പൂർ - കോഴിക്കോട് സർവീസിന്  തുടക്കമായി.എയർ ഇന്ത്യ എക്സ്പ്രസ്സ് ആണ് സർവീസ് നടത്തുന്നത്.

36, 000 രൂപയിൽ അധികം ചാർജ് ഉണ്ടായിട്ടു പോലും നവംബർ മാസത്തെ സിംഗപ്പൂർ - കോഴിക്കോട്,   കോഴിക്കോട് - സിംഗപ്പൂർ സർവീസിന്റെ ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു. 

രാത്രി 7.15 ന് ആണ് കോഴിക്കോടു നിന്ന് പുറപ്പെടുക , തിരിച്ച് രാവിലെ 5 മണിക്ക് സിങ്കപ്പൂരിൽ നിന്നും പുറപ്പെട്ട് രാവിലെ 8.15 ന് കോഴിക്കോട് എത്തും, ആദ്യ ഘട്ടമായി ട്രിച്ചി വഴിയാണ് സർവീസ്

ജനുവരി മുതൽ ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള സർവീസുകൾക്കാണ് Air India Express ഒരുങ്ങുന്നത്, മലബാർ മേഖലയിൽ നിന്നും സിംഗപ്പൂരിലേക്ക് യാത്രചെയ്യുന്നവർക്കെല്ലാം സർവീസ് വളരെ ഉപകാരപ്രദമാണ്

സിംഗപ്പൂർ വഴി ഒട്ടനവധി ആളുകളാണ് മലബാർ മേഖലയിൽ നിന്നും ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ, മലേഷ്യ, തായ്ലാന്റ് ...,കൊറിയ, ചൈന തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് , അവർക്കും വളരെ പ്രയോജനകരമാണ് സർവീസ്

എയർ ഇന്ത്യ  എക്സ്പ്രസ് സർവീസ് വിജയകരമാകുന്നതോടെ Scoot, Malindo, Air Asia, Srilankan  തുടങ്ങിയ സർവീസുകൾ കൂടി വന്നാൽ കോഴിക്കോടിന് മികച്ച സർവീസുകൾ ലഭിക്കും.  

Qries
കോഴിക്കോട് - അബുദാബി റൂട്ടിൽ പുതിയൊരു എയർലൈൻ കൂടി സർവീസ് തുടങ്ങി. Calicut International Airport...കൂടുതൽ വായിക്കാം


കോഴിക്കോട് നിന്ന് Bangalore, Mumbai, Delhi, Hyderabad,Chennai  തുടങ്ങിയ  ഇന്ത്യയിലെ മെട്രോ  നഗരങ്ങളിലേക്കും Doha, Dubai, Muscat, Jeddah, Kuwait, Bahrain, Sharjah, Riyadh, Abu Dhahi തുടങ്ങിയ നഗരങ്ങളിലേക്കും കോഴിക്കോട് നിന്നും നേരിട്ട് സർവീസ് ഉള്ളതു കാരണം ഇന്ത്യയിലെയും ലോകത്തിലെയും ഏത് എയർപോർട്ടിലേക്കും കോഴിക്കോട് നിന്നും എളുപ്പത്തിൽ യാത്ര ചെയ്യാം.


Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂഎന്നാലെ Kozhikode International Airport വഴി കൂടുതൽ   എയർലൈനുകളും കൂടുതൽ സർവീസുകളും വരുള്ളൂ


കോഴിക്കോടേക്ക് കൂടുതൽ DomesticInternational സർവീസുകൾ വരുന്നത് കോഴിക്കോട് , മലപ്പുറം , വയനാട് , പാലക്കാട് , തൃശ്ശൂർ , ഗൂഢലൂർ / നീലഗിരി തുടങ്ങിയ ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Specialty Hospitals , ആയുർവേദ Hospitals, .., Industries , ... , IIM NIT പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ  എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക്   കൂടുതൽ ഉപകാരപ്പെടും.


Kozhikode - Chennai / Bangalore / Hyderabad / Mumbai / Trivandrum / Delhi / - Kozhikode റൂട്ടിൽ രാവിലെയും ഉച്ചക്കും രാത്രിയിലും നേരിട്ടുള്ള  സർവീസുകൾ വേണം. ഒക്ടോബറിൽ തുടങ്ങുന്ന ശൈത്യകാല സമയക്രമത്തിൽ  Go First, Vistara, Srilankan കൂടി Kozhikode Service തുടങ്ങുംകോഴിക്കോട് നിന്ന് ഇനി ഏറ്റവും   അത്യാവശ്യം വേണ്ട     നേരിട്ടുള്ള Domestic സർവീസുകൾ ആണ് Trivandrum,  Agatti, Goa.


അതുപോലെ കോഴിക്കോട് നിന്നും  Kolkata,  Ahmedabad, Pune, Jaipur,.., Srinagar, Chandigarh, Visakhapatnam, Guwahati എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/ Mumbai / Delhi വഴി ഒരു Technical Stop സർവീസുകളും International സർവീസുകളിൽ Scoot / Silk Air, AirAsia, Malindo, Srilankan, Emirates, Etihad, Jazeera Airways, Kuwait Airways തുടങ്ങിയ Airlines കൂടി കോഴിക്കോട്   നിന്നും  സർവീസ് തുടങ്ങാൻ കൂട്ടായി ശ്രമിച്ചാൽ ഉടനെ തന്നെ സാധ്യമാക്കാം.


Qries
വടകര സാൻഡ് ബാങ്കിൽ തീരദേശ പാതയുടെ ഭാഗമായി കുഞ്ഞാലി മരക്കാർ എന്ന പേരിൽ Hanging Bridge വരുന്നു...കൂടുതൽ വായിക്കാം
 


Content Highlights : Air India Express started Kozhikode - Singapore - Kozhikode service via Trichy ( Tiruchirappalli ). January onwards Air India Express plan to start weekly 3 direct service in Calicut - Singapore - Calicut service. Scoot, Malindo, Srilankan also planing to start service from next year. Calicut International Airport . CCJ . Kozhikode Airport . Singapore - Kerala Service .

Post a Comment

2 Comments

  1. കോഴിക്കോട് നിന്നും കോലാലൻപൂർ ജക്കാർത്ത ബാങ്കോക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടി വിമാന സർവീസ് തുടങ്ങണം

    ReplyDelete
  2. കോഴിക്കോട് നിന്നും കൂടുതല്‍ അഭ്യന്തര വിമാനസർവീസ് കൾ ആരംഭിക്കണം....... കോഴിക്കോട് നിന്ന് ഹൈദരാബാദ് വഴി കൽക്കത്തയിലേക്കും ബേംഗ്ലൂർ വഴി വിശാഖപട്ടണംത്തേക്കും ഡൽഹി വഴി ശ്രീനഗർ ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കും വിമാന സർവീസ് വേണം. കൂടാതെ അഹമ്മദാബാദ് ജൈപൂർ ഇന്തോർ ഭോപ്പാല്‍ നാഗ്പൂര്‍ ലക്നോ സൂറത്ത് ഹുബ്ലി ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കു കൂടി കണക്ഷൻ സർവീസ് വേണം കൂടാതെ മംഗലാപുരം അഗതി മധുര തൂത്തുക്കുടി പുതുച്ചേരി സേലം വെല്ലൂര്‍ തിരുപ്പതി എന്നിവിടങ്ങളിലേക് ചെറു വിമാനങ്ങളുടെ സർവീസ് അനിവാര്യമാണ്

    ReplyDelete